പാദത്തിലെ വേദനക്ക് ഒരു ശാശ്വത പരിഹാരം

8
Subscribe Our Channel

കാൽപാദത്തില്‍ പല വിധത്തിലുള്ള അസ്വസ്ഥതകൾ ഉണ്ടാവുന്നുണ്ട്. ഇതിന് പരിഹാരം കാണാൻ കണ്ണിൽ കണ്ട എണ്ണയും കുഴമ്പും ഉപയോഗിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാൽ ഞരമ്പ് ചുരുളുന്നതും കാലിലെ വേദനയും ഒരിക്കലും അവഗണിക്കരുത്. ഇത് പലപ്പോഴും പല രോഗങ്ങളുടേയും സൂചനയാണ് എന്നതാണ് സത്യം. കാല്‍പാദത്തില്‍ ഞരമ്പ് ചുളിയുന്നതും അവിടെയുണ്ടാകുന്ന വേദനയും നിസ്സാരമല്ല, ഇതിനെ ഞരമ്പ് സങ്കോചനം എന്നാണ് പറയുന്നത്. പലപ്പോഴും വെരിക്കോസ് വെയിന്‍ എന്നാണ് പലരും കരുതുന്നത്. എന്നാല്‍ കാല്‍പ്പാദത്തിലെ ഞരമ്പുകള്‍ മുഴയ്ക്കുകയും ചുവക്കുകയും ചെയ്യുന്ന ഗുരുതരമായ ഒരു അവസ്ഥയാണിത്.

പാദത്തില്‍ ഉണ്ടാവുന്ന അമിതമായ സമ്മര്‍ദ്ദം മൂലമാണ് ഈ അവസ്ഥ വരുന്നത്. തെറ്റായ അളവിലുള്ള ഷൂ, പൊണ്ണത്തടി, ഡയബറ്റിക്‌സ്, പാദത്തിലെ പ്രശ്‌നങ്ങള്‍ മുതലായവ മൂലമാണ് സാധാരണ ഈ അവസ്ഥ വരുന്നത്. ഇതിന് ചില പരിഹാരങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

ഒലീവെണ്ണ

ഒലീവെണ്ണ അല്‍പം എണ്ണ എടുത്ത് പാദം തിരുമ്മിയാല്‍ ആശ്വാസം കിട്ടും. ഒലീവെണ്ണയാണ് ഉത്തമം. രണ്ട് ടേബിള്‍സ്പൂണ്‍ ഒലീവെണ്ണചൂടാക്കുക. ഇത് കാല്‍പാദത്തില്‍ ഏതാനും മിനിട്ട് തിരുമ്മുക. മസിലുകളിലെ രക്ത ഓട്ടം വര്‍ദ്ധിപ്പിക്കുകയും വേദന അകറ്റി സുഖം പ്രാപിക്കുകയും ചെയ്യും. വേദന മാറുന്നത് വരെ തിരുമ്മുന്നത് തുടരുക.

ഐസ് പാക്ക്

ഐസ് പാക്ക് വെയ്ക്കാം കാല്‍പാദത്തിലുണ്ടാവുന്ന ഈ പ്രശ്‌നങ്ങള്‍ ഉത്തമപ്രതിവിധിയാണ് ഐസ്പാക്ക്. ഏതാനും കഷ്ണം ഐസെടുത്ത് പൊടിച്ച് കൂടിലാക്കി കോട്ടണ്‍ ടവല്‍ ഉപയോഗിച്ച് പൊതിയുക. വേദനയുള്ള ഭാഗത്ത് ഏതാനും നേരം ഇത് ഉപയോഗിച്ച് തടവുക. എരിച്ചിലും മുഴയും ഇത് കുറക്കും. പതിനഞ്ച് മിനിട്ടോളം ഈ ഐസ് കൂട് പ്രയോഗിക്കുക. ദിവസവും നിരവധി പ്രാവശ്യം ഇത് ചെയ്യുക.

ചൂടുവെള്ളവും എപ്‌സം സാള്‍ട്ടും

ചൂടുവെള്ളവും എപ്‌സം ഉപ്പും ഇക്കാര്യത്തില്‍ നിങ്ങളെ വളരെയധികം സഹായിക്കും. ഇപ്‌സം ഉപ്പു കലര്‍ത്തിയ ചൂടവെള്ളത്തില്‍ പത്ത് മുതല്‍ പതിനഞ്ച് മിനിട്ടു വരെ കാല്‍ മുക്കി വെക്കുക. ശരീരത്തിലെ നഷ്ടപ്പെട്ട മഗ്‌നീഷ്യം ഇതിലൂടെ തിരിച്ചുകിട്ടുന്നു. ആഴ്ചയിലൊരിക്കല്‍ മാത്രം ഇത് പരീക്ഷിക്കാന്‍ ശ്രമിക്കുക. അല്ലെങ്കില്‍ കാല്‍ വരളുന്നതിന് കാരണമാവും. ഇത് ചെയ്തതിനു ശേഷം കാല്‍ നനക്കുക.

ശതാവരി

ഞരമ്പ് വലിവിന് ഉത്തമ പരിഹാരമാണ് ശതാവരി. ഇത് നീര്‌ വെയ്ക്കുന്നുണ്ടെങ്കില്‍ അതിനെ ഇല്ലാതാക്കുന്നു. ശതാവരി കഴിയ്ക്കുന്നത് മൂത്രത്തിലൂടെ ഈ പ്രശ്‌നത്തെ പുറന്തള്ളുകയും ചെയ്യുന്നു.

വിനാഗിരി

വിനാഗിരി ഉപയോഗിച്ചും ഞരമ്പ് വലിവ് കുറക്കാം. ചൂടുള്ളതോ തണുത്തതോ ആയ വിനാഗിരി ഉപയോഗിച്ചാല്‍ അസുഖം ഭേദമാക്കാം. വിനാഗിരി തുല്യ അളവ് വെള്ളത്തില്‍ ചൂടാക്കി കോട്ടണ്‍ മുക്കി ബാധിച്ച ഭാഗത്ത് തേക്കുക. അതുപോലെ തന്നെ തുല്യ അളവ് തണുത്ത വെള്ളത്തില്‍ വിനാഗിരി ചേര്‍ത്ത് കോട്ടണ്‍ ഉപയോഗിച്ച് തേക്കുക. ദിവസവും രണ്ടോ മൂന്നോ പ്രാവശ്യം ഇത് ആവര്‍ത്തിച്ച് മോയിസ്ച്ചറൈസ് ക്രീം ഉപയോഗിച്ച് കഴുകുക.