വാട്‌സാപ്പിൽ ശല്യമുണ്ടോ ? ടെലികോം മന്ത്രാലയത്തിൽ പരാതിപ്പെടാം

9
Subscribe Our Channel

വാട്ട്‌സാപ്പിൽ അശ്ലീല സന്ദേശങ്ങൾ അയച്ചാൽ ഇനി പിടി വീഴും. സന്ദേശങ്ങളെ കുറിച്ച് നേരിട്ട് പരാതിപ്പെടാൻ സംവിധാനമൊരുക്കി ടെലികോം മന്ത്രാലയം.

കുറ്റകരമായ/ അസഭ്യം പറയുന്ന/ ജീവന് ഭീഷണി ഉയർത്തുന്ന/ അശ്ലീലം നിറഞ്ഞ സന്ദേശങ്ങൾ ആർക്കെങ്കിലും ലഭിക്കുകയാണെങ്കിൽ ഫോൺനമ്പർ സഹിതമുള്ള ആ സന്ദേശങ്ങളുടെ സ്‌ക്രീൻ ഷോട്ടുകൾ ccaddndot@nic.in എന്ന ഈമെയിലിലേക്ക് അയച്ചാൽ മതി യെന്ന് ടെലികോം വകുപ്പ് കമ്മ്യൂണിക്കേഷൻ കൺട്രോളർ ആഷിഷ് ജോഷി ട്വീറ്റിൽ പറഞ്ഞു.

തുടർന്ന് ബന്ധപ്പെട്ട ടെലികോം സേവനദാതാക്കളുമായും പോലീസുമായും ബന്ധപ്പെട്ട് ടെലികോം മന്ത്രാലയം തന്നെ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വർഷമാണ് വാട്ട്‌സാപ്പിൽ വ്യാജവാർത്തകൾ തടയാൻ ഇന്ത്യയ്ക്കായി ഗ്രീവൻസ് ഓഫീസറെ വാട്ട്‌സാപ്പ് നിയമിച്ചത്.  യുഎസിൽ നിന്നുള്ള കോമൽ ലാഹിരിയെയാണ് ഇതിനായി നിയമിച്ചിരിക്കുന്നത്.

 

  • 1
    Share